< Back
Kerala
Gopalakrishnan IASs phone not hacked
Kerala

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്‌ണന്റെ സസ്‌പെൻഷൻ പിൻവലിച്ചു

Web Desk
|
9 Jan 2025 11:34 PM IST

തൻ്റെ പേരിൽ വാട്‍സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വ്യാജ പരാതിയും ഗോപാലകൃഷ്‌ണൻ നൽകിയിരുന്നു

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‍സ്ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്‌ണൻ ഐഎഎസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. തൻ്റെ പേരിൽ വാട്‍സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വ്യാജ പരാതിയും ഗോപാലകൃഷ്‌ണൻ നൽകിയിരുന്നു

മതത്തിന്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്‌ണൻ, തന്റെ ഫോൺ ഹാക്ക് ചെയ്‌തെന്നായിരുന്നു സർക്കാറിന് നൽകിയ വിശദീകരണം. എന്നാൽ, പൊലീസ് അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ഫോണോ, വാട്‌സ്‌ആപ്പോ ഹാക്ക് ചെയ്‌തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മതാടിസ്ഥാനത്തിൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെയും അതുമറക്കാൻ നടത്തിയ ശ്രമത്തെയും അതിഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗോപാലകൃഷ്‌ണനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ഗോപാലകൃഷ്‌ണന്റെ മല്ലു ഹിന്ദു ഓഫീസേഴ്‌സ്‌, മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്‌ എന്നീ പേരുകളിലുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളാണ് വിവാദമായത്. ഇതോടെ തന്റെ ഫോൺ ഹാക്ക് ചെയ്‌ത്‌ 11 ഗ്രൂപ്പുകൾ തുടങ്ങിയെന്ന പരാതിയുമായി ഗോപാലകൃഷ്‌ണൻ പൊലീസിനെ സമീപിച്ചത്.

Similar Posts