< Back
Kerala
k goplakrishnan
Kerala

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല, അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ്

Web Desk
|
12 Nov 2024 10:33 AM IST

പുതിയ പരാതിയോ സർക്കാർ നിർദേശമോ ലഭിച്ചാൽ മാത്രം കേസെടുക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കില്ല. അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഗോപാലകൃഷ്ണന്റെ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പുതിയ പരാതിയോ സർക്കാർ നിർദേശമോ ലഭിച്ചാൽ മാത്രം കേസെടുക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍

ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടു എന്നും സമാധാനാന്തരീക്ഷത്തെ തകർക്കുന്നതിനാണ് ഇതെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സ്ആപ്പ്‌ ഗ്രൂപ്പുകൾ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 31ന് ഗോപാലകൃഷ്ണൻ അഡ്മിൻ ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ ഗ്രൂപ്പും പിന്നീട് മുസ്‌ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടർന്നുള്ള അന്വേഷണമാണ് സസ്പെൻഷനിൽ കലാശിച്ചത്.

Watch Video Report


Similar Posts