< Back
Kerala

Kerala
പീഡന പരാതിയിൽ മല്ലു ട്രാവലർ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയച്ചു
|25 Oct 2023 5:40 PM IST
അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി: സൗദി യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ) അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
ഇന്ന് രാവിലെയാണ് ഷാക്കിർ സുബഹാൻ സ്റ്റേഷനിലെത്തിയത്. അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇന്റർവ്യൂ നടത്താനെന്ന പേരിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു സൗദി യുവതിയുടെ പരാതി.