< Back
Kerala
മാമി തിരോധാനകേസ്: ഡ്രൈവർ രജിത് കുമാറിനെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു
Kerala

മാമി തിരോധാനകേസ്: ഡ്രൈവർ രജിത് കുമാറിനെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു

Web Desk
|
10 Jan 2025 10:41 PM IST

പ്രതിയെ പോലെ ചോദ്യം ചെയ്യുന്നതിൽ വിഷമിച്ച് നാട് വിട്ടെന്നായിരുന്നു രജിത്കുമാറിന്റെ പ്രതികരണം

കോഴിക്കോട്: മാമി തിരോധാനകേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ കാണാതായ ഡ്രൈവർ രജിത് കുമാറിനേയും ഭാര്യ തുഷാരയെയും നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരെയും ഇന്ന് വൈകീട്ട് ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലന്ന് തുഷാരയുടെ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെ പോലെ ചോദ്യം ചെയ്യുന്നതിൽ വിഷമിച്ച് നാട് വിട്ടെന്നായിരുന്നു രജിത്കുമാറിന്റെ പ്രതികരണം.

ഇരുവരെയും കണ്ടെത്താൻ പോലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് ഗുരുവായൂരിലേക്ക് പോയതെന്ന് രജിത് കുമാർ മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു. പ്രതികളെക്കാൾ പീഡനമാണ് തനിക്കെന്നും, ചെയ്യാത്ത തെറ്റിനാണ് അനുഭവിക്കുന്നതെന്നുമായിരുന്നു രജിതിൻ്റെ പ്രതികരണം.

ഇരുവരുടെയും ഫോട്ടോ അടക്കമുള്ള നോട്ടീസാണ് ഇന്ന് പോലീസ് പുറത്തിറക്കിയിരുന്നത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുള്ള ഹോട്ടലിലാണ് ഇവർ കഴിഞ്ഞിരുന്നത്. അവിടെ നിന്നും ഒരു ഓട്ടോറിക്ഷയിൽ ഇരുവരും മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

Related Tags :
Similar Posts