< Back
Kerala

Kerala
മാമി തിരോധാനക്കേസ് സിബിഐക്ക് കൈമാറിയേക്കും: എതിർപ്പില്ലെന്ന് അന്വേഷണ സംഘം
|5 Sept 2024 1:20 PM IST
പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ആട്ടൂർ മുഹമ്മദെന്ന മാമിയുടെ തിരോധാനക്കേസ് സി.ബി.ഐക്ക് കൈമാറിയേക്കും. കേസ് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘം ഹൈകോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മാമിയെ കാണാതാകുന്നത്. ആദ്യം നടക്കാവ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നാൽ കേസിൽ ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് പി.വി അൻവർ, മാമി തിരോധാന കേസുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയത് .
മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്നായിരുന്നു അന്‍വറിന്റെ ആരോപണം. തുടർന്നാണ് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. പി. വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.
Watch Video Report