
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മോഹൻലാലും, കമലഹാസനും ഇല്ല .നടൻ മമ്മൂട്ടി തിരുവനന്തപുരത്തെത്തി
|മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി
തിരുവനന്തപുരം: അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങ് ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്. മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. മുഖ്യാതിഥിയായ നടൻ മമ്മുട്ടി തിരുവനന്തപുരത്തെത്തി. മോഹൻലാലും, കമലഹാസനും ചടങ്ങിനെത്തില്ല. പ്രഖ്യാപനം മുഖ്യമന്ത്രി നിയമസഭയിൽ നടത്തി.
ദാരിദ്ര്യ നിർമാർജനം നേരത്തെ പ്രഖ്യാപിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . സർക്കാർ അധികാരത്തിൽ വന്ന് രണ്ടുമാസം കൊണ്ടുതന്നെ നടപടികൾ ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെയാണ് ഗുണഭോക്തൃ നിർണയം നടത്തിയത്. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ന്‍റെ നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്. തദ്ദേശസ്ഥാപന തലത്തില്‍ നടത്തിയ വിവരശേഖരണത്തിലൂടെ കണ്ടെത്തിയ കുടുംബങ്ങളെ സൂക്ഷ്മപരിശോധന നടത്തി വാര്‍ഡ് സമിതികള്‍ ശിപാര്‍ശ ചെയ്തു. ഈ കുടുംബങ്ങളെ സംബന്ധിച്ച് മൊബൈല്‍ ആപ്പ് വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇത് സൂപ്പര്‍ ചെക്കിന് വിധേയമാക്കുകയും കരട് പട്ടിക തയ്യാറാക്കുകയും ചെയ്തു. ഈ പട്ടിക ഗ്രാമസഭകളില്‍ അവതരിപ്പിച്ച് അതില്‍ നിന്നാണ് 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തിയത്. ഗ്രാമങ്ങളിൽ 90.7 ശതമാനവും നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്. അവസാന മന്ത്രിസഭായോഗം ചേരുമ്പോൾ ഒരു കുടുംബത്തെ കൂടി ദാരിദ്ര്യമുക്തമാക്കാൻ ഉണ്ടായിരുന്നു. അത് കൂടി പൂർത്തീകരിച്ചു. എന്താണോ പറഞ്ഞ കാര്യം അത് നടപ്പിലാക്കും എന്നതാണ് സർക്കാർ നയം. അത് കേരളത്തിന് അറിയാമെന്നും ഇപ്പോൾ നടപ്പിലാക്കിയ കാര്യം തുടരാനുള്ള ഇടപെടലുകൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
677 കുടുംബങ്ങൾക്ക് വീടുകൾ ആവശ്യമായി വന്നു. ലൈഫ് മിഷൻ മുഖേന വീട് നിർമാണം പൂർത്തിയാക്കി. 2711 കുടുംബങ്ങൾക്ക് ആദ്യം ഭൂമി നൽകി ഭവന നിർമ്മാണ നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അതി ദാരിദ്ര്യ നിർമാർജനത്തിനായി 1,000 കോടി രൂപയാണ് ചെലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.