< Back
Kerala
കെ. സുരേന്ദ്രന്റെ മകന്റെ വിവാഹച്ചടങ്ങിൽ അതിഥികളായി മമ്മൂട്ടിയും യൂസുഫലിയും
Kerala

കെ. സുരേന്ദ്രന്റെ മകന്റെ വിവാഹച്ചടങ്ങിൽ അതിഥികളായി മമ്മൂട്ടിയും യൂസുഫലിയും

Web Desk
|
6 May 2022 6:57 PM IST

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ള പ്രമുഖരും സംബന്ധിച്ചിരുന്നു

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്റെ വിവാഹചടങ്ങിൽ അതിഥികളായി നടൻ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയും. നിർമാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ചടങ്ങിൽ ഇരുവർക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കോഴിക്കോട് കാരപ്പറമ്പിലെ സ്വകാര്യ ഹോട്ടലിലാണ് ഇന്ന് സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അടക്കമുള്ള പ്രമുഖരും സംബന്ധിച്ചിട്ടുണ്ട്.

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. സുരേന്ദ്രന്റെയും ശ്രീമതി കെ. ഷീബയുടെയും മകൻ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങിൽ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദിൽനയ്ക്കും വിവാഹമംഗളാശംസകൾ...

Summary: Actor Mammootty and Lulu Group chairman MA Yusuf Ali attend K Surendran's son's wedding function

Similar Posts