< Back
Kerala
എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു; എം.ടിയുടെ വിയോഗത്തിൽ വാചാലനായി മമ്മൂട്ടി
Kerala

'എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു'; എം.ടിയുടെ വിയോഗത്തിൽ വാചാലനായി മമ്മൂട്ടി

Web Desk
|
26 Dec 2024 12:24 AM IST

'ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് തോന്നി'; മമ്മൂട്ടി

വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ എം.ടിയെക്കുറിച്ച് എഴുതിയത്.

മമ്മൂട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം.

'ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.

സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.

നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ,

ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്

സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓർക്കുന്നില്ലിപ്പോൾ.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.'

Similar Posts