< Back
Kerala

അജേഷ്
Kerala
മതവിദ്വേഷം: റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ടയാൾ അറസ്റ്റിൽ
|7 July 2024 12:15 AM IST
ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയിലാണ് റിയാസ് മൗലവി വധക്കേസിൽ വെറുതെ വിട്ട അജേഷിനെ അറസ്റ്റ് ചെയ്തത്
കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി.
റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയിലാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ വധഭീഷണി മുഴക്കുന്ന രീതിയിൽ വിദ്വേഷം കമന്റ് ചെയ്തതിലാണ് കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖും അറസ്റ്റിലായത്.
കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കാസർകോട് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
More to Watch