< Back
Kerala

Kerala
തൊഴുത്തിൽ അതിക്രമിച്ച് കയറി ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പിടിയിൽ
|11 Nov 2023 12:28 AM IST
പശുക്കുട്ടിയെയും ആടുകളെയും പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആട്ടിൻകുട്ടിയെ പീഡനത്തിനിരയാക്കി കൊന്ന പ്രതി പിടിയിൽ. വർക്കല പനയറ കോവൂർ സ്വദേശി അജിത് (32) ആണ് പിടിയിലായത്. കല്ലമ്പലം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കല്ലമ്പലത്ത് ഒരു മാസം മുമ്പാണ് സംഭവം നടന്നത്. രാത്രിയിൽ പൂർണ നഗ്‌നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. നാല് ആട്ടിൻകുട്ടികളിൽ ആറ് മാസം പ്രായമായ പെൺ ആട്ടിൻകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചു കൊന്നത്. പശുക്കുട്ടിയെയും ആടുകളെയും പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിന്റെ സെി.സി.ടി.വി ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.
ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം ആറ് കേസുകളിൽ പ്രതിയാണ് ഇയാൾ. അയിരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുമുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.