< Back
Kerala

അറസ്റ്റിലായ ചന്ദ്രബാബു എന്ന സഹലേഷ് കുമാർ photo| mediaone
Kerala
കൊല്ലത്ത് തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍
|6 Oct 2025 10:43 AM IST
നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
കൊല്ലം: കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശിയായ ചന്ദ്രബാബു എന്ന സഹലേഷ് കുമാർ ആണ് പിടിയിലായത്. കരുനാഗപ്പള്ളി കോടതി സമുച്ചയത്തിന് സമീപമുള്ള വീട്ടിൽ ഇയാൾ തിരുമ്മൽ കേന്ദ്രം നടത്തി വരികയായിരുന്നു.
എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് മാറ്റി നൽകാമെന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിക്കുന്നത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ 54 കാരനായ പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.