< Back
Kerala

Kerala
ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
|6 Jun 2023 7:51 PM IST
ഇയാൾ ഡോക്ടറോടും മറ്റും തട്ടിക്കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പാലക്കാട്: ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പന്നിയാങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വടക്കഞ്ചേരി ഇ.കെ നായനാർ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും രോഗിയുടെ കൂടെ എത്തിയ ഇയാൾ മർദിച്ചെന്നാണ് പരാതി.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി പുതുതായി കൊണ്ടുവന്ന ഓർഡിനൻസ് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെത്തിയ ഇയാൾ ഡോക്ടറോടും മറ്റും തട്ടിക്കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.