< Back
Kerala
കൊച്ചിയിൽ നിരീശ്വരവാദി കൂട്ടായ്മയിൽ തോക്കുമായെത്തിയയാൾ കസ്റ്റഡിയിൽ; എസ്സൻസ് പരിപാടി നിർത്തിവെച്ചു
Kerala

കൊച്ചിയിൽ നിരീശ്വരവാദി കൂട്ടായ്മയിൽ തോക്കുമായെത്തിയയാൾ കസ്റ്റഡിയിൽ; എസ്സൻസ് പരിപാടി നിർത്തിവെച്ചു

Web Desk
|
19 Oct 2025 12:54 PM IST

എഴുത്തുകാരി തസ്‍ലിമ നസ്റിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്

കൊച്ചി: കൊച്ചിയിൽ നിരീശ്വരവാദി കൂട്ടായ്മയുടെ പരിപാടിക്കിടെ തോക്കുമായി എത്തിയയാള്‍ കസ്റ്റഡിയില്‍. കടവന്ത്ര സ്റ്റേഡിയത്തില്‍ നടക്കുന്ന എസൻസ് ഗ്ലോബല്‍ വിഷന്‍ പരിപാടിക്കിടെയാണ് റൈഫിളുമായി ഒരാൾ എത്തിയത്.പിന്നാലെ സ്റ്റേഡിയത്തില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. പരിപാടിക്ക് പങ്കെടുക്കാനെത്തിയവരെ സ്റ്റേഡിയത്തിന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.

അതേസമയം,റൈഫിള്‍ കൈവശം വെച്ചയാള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. എഴുത്തുകാരി തസ്‍ലിമ നസ്റിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.ഏഴായിരം ആളുകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. പത്തുമണിയോടെയാണ് പരിപാടി തുടങ്ങിയത്.സംഭവത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.


Similar Posts