< Back
Kerala

Kerala
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്തു
14 March 2022 9:42 PM IST
കർണാടക, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയ ഇയാൾ ഒളിവിലിരിന്നും എലപ്പുള്ളിയിലെ സി.പി.ഐ.എം പ്രവർത്തകർക്കെതിരെ അസഭ്യം പറയുകയും വധ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വീഡിയോയിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ 21 നാണു പ്രതി സമൂഹ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. തുടർന്ന് കർണാടക, മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഒളിവിൽ പോയ ഇയാൾ ഒളിവിലിരിന്നും എലപ്പുള്ളിയിലെ സി.പി.ഐ.എം പ്രവർത്തകർക്കെതിരെ അസഭ്യം പറയുകയും വധ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പ്രതി നാട്ടിലെത്തിയ വിവരമറിഞ്ഞ കസബ പൊലീസ് വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.