< Back
Kerala
ചടയമംഗലത്ത് പ്രണയം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
Kerala

ചടയമംഗലത്ത് പ്രണയം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Web Desk
|
7 Jun 2021 7:59 AM IST

ചെറുവക്കൽ സ്വദേശി ഷംനാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊല്ലം ചടയമംഗലത്ത് പ്രണയം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവക്കൽ സ്വദേശി ഷംനാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

22 വയസുള്ള യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ചു പ്രതി അടുപ്പത്തിലാവുകയും ചെയ്തു. ഷംനാദ് പെൺകുട്ടിയെ വീട്ടിൽ എത്തിച്ചു പീഡിപ്പിക്കുകയും പീഡനത്തിന്‍റെ ദൃശ്യം മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിൽ വെച്ച് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ചടയമംഗലം സ്വദേശിയായ യുവതി പീഡനം സഹിക്കാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചടയമംഗലം പൊലീസ് ഷംനാദിനെ വീടിന്‍റെ സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.



Similar Posts