< Back
Kerala

Kerala
കായംകുളത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചയാള്‍ പിടിയിൽ
|23 May 2023 1:07 PM IST
കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് 10 കഞ്ചാവ് ചെടികൾ കണ്ടെത്തി
കായംകുളം: വീട്ടില്‍ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയാണ് അറസ്റ്റിലായത്.
കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് 10 കഞ്ചാവ് ചെടികൾ കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു.