< Back
Kerala
കൊല്ലത്ത് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ
Kerala

കൊല്ലത്ത് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ

Web Desk
|
1 Sept 2021 7:34 AM IST

മടത്തറ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

കൊല്ലം കടക്കലിൽ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആൾ അറസ്റ്റിൽ. മടത്തറ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കടക്കൽ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായി ഗർഭിണിയായത്. സംഭവത്തിൽ മടത്തറ സ്വദേശി 22 വയസുള്ള വിഷ്ണുവിനെ കടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കു വഴി സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ കൊണ്ടു പോയും പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്തും പെൺകുട്ടിയെ പീഡിപ്പിച്ചു. പുനലുരിലുള്ള ബന്ധു വീട്ടിൽ എത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പരിശോധന നടത്തിയപ്പോഴാണ് 5 മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കടക്കൽ പൊലീസിൽ പരാതി നൽകി. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. മടത്തറയിലെ ടൂവീലർ വർക് ഷോപ്പില്‍ ജോലിക്കാരനാണ് അറസ്റ്റിലായ വിഷ്ണു.



Similar Posts