< Back
Kerala
ബൈക്കില്‍ കറങ്ങി മാലപൊട്ടിക്കുന്നയാള്‍ പിടിയില്‍
Kerala

ബൈക്കില്‍ കറങ്ങി മാലപൊട്ടിക്കുന്നയാള്‍ പിടിയില്‍

Web Desk
|
21 Aug 2021 6:21 PM IST

കഴിഞ്ഞ ദിവസം മായനാട് കളരി ബസ് സ്റ്റോപ്പിന് സമീപം വാഹനപരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.

ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്നയാള്‍ പിടിയില്‍. നല്ലളം ഗിരീഷ് തിയേറ്ററിന് സമീപം ആശാരി തൊടിയില്‍ നൗഷാദ് (41) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പൊലീസിന്റെയും പിടിയിലായത്.

കഴിഞ്ഞ ദിവസം മായനാട് കളരി ബസ് സ്റ്റോപ്പിന് സമീപം വാഹനപരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കോഴിക്കോട് നഗരത്തിലെ ചേവായൂര്‍, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും മുപ്പതിലധികം മാല മോഷണം നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഇ മനോജ്, സീനിയര്‍ സി.പി.ഒ എം ഷാലു എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Tags :
Similar Posts