< Back
Kerala
ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് ഡിപിയാക്കി; യുവാവ് പിടിയില്‍
Kerala

ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് ഡിപിയാക്കി; യുവാവ് പിടിയില്‍

Web Desk
|
12 Oct 2025 7:14 PM IST

കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്

കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്.

2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അതിനിടയിലാണ് പ്രതി രാത്രിയിൽ ഭാര്യയുടെ വീട്ടിലെത്തി ചിത്രങ്ങൾ മൊബൈലിൽ പകർത്തിയത്.

ദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച പ്രതി പിന്നീട് ഭാര്യക്ക് അയച്ചുകൊടുക്കുകയും, ഇത് വാട്സാപ്പിൽ പ്രൊഫൈൽ പിക്ചർ ആയി ഇടുകയും ചെയ്യുകയായിരുന്നു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തൃക്കാക്കരയിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Similar Posts