< Back
Kerala
കണ്ണൂരിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു; കേസെടുത്ത് പൊലീസ്
Kerala

കണ്ണൂരിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു; കേസെടുത്ത് പൊലീസ്

Web Desk
|
6 Sept 2023 6:17 PM IST

13,82,000 രൂപയാണ് റിഫാസ് തട്ടിയെടുത്തത്

കണ്ണൂർ: പഴയങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.13,82,000 രൂപയാണ് റിഫാസ് തട്ടിയെടുത്തത്. ബാങ്കില്‍ വെച്ചത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാങ്ക് അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


Similar Posts