< Back
Kerala

Kerala
മസ്കത്തില്‍ നിന്നും കടത്തിയ സ്വർണവുമായി നെടുമ്പാശേരിയില്‍ ഒരാള്‍ പിടിയിൽ
|7 Nov 2023 7:12 PM IST
എമർജന്‍സി ലാംബിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
കൊച്ചി: മസ്കത്തില്‍ നിന്നും കടത്തിയ ഒന്നര കിലോ സ്വർണവുമായി നെടുമ്പാശേരിയില്‍ ഒരാള്‍ പിടിയിലായി. പാലക്കാട് സ്വദേശി ഖാജാ ഹുസൈനാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. എമർജന്‍സി ലാംബിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
പരിശോധനയില്‍ 15 സ്വർണ ബിസ്കറ്റുള്‍ ലാംബിനുള്ളില്‍ നിന്ന് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.