< Back
Kerala

Kerala
പാലക്കാട് സ്വകാര്യ ബസ്സിൽ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
|11 Oct 2024 2:22 PM IST
ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യം
പാലക്കാട്: സ്വകാര്യ ബസ്സിൽ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു. പുതുക്കോട് അഞ്ച്മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാറാണ് ആക്രമിച്ചത്. കാരപ്പൊറ്റ വഴി സർവീസ് നടത്തുന്ന തൃശൂർ- പഴയന്നൂർ സ്വകാര്യ ബസിൽ വച്ചാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം.
കാരപ്പൊറ്റ മാട്ടുവഴി ബസ് നിർത്തിയപ്പോൾ പ്രതി വാക്കത്തി ഉപയോഗിച്ച് ഷമീറയെ വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ വടക്കഞ്ചേരി പൊലീസ് പിടികൂടി വധശ്രമത്തിന് കേസെടുത്തു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.