< Back
Kerala

Kerala
മൂന്നാറിൽ വിദ്യാർഥിനിയെ യുവാവ് വെട്ടി
|31 Jan 2023 6:36 PM IST
സംഭവത്തിനു ശേഷം ഓടിരക്ഷപെട്ട യുവാവിനായി പൊലീസ് തെരച്ചിൽ തുടങ്ങി.
ഇടുക്കി: മൂന്നാറിൽ വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരിക്കൽപ്പിച്ചു. ടി.ടി.സി വിദ്യാർഥിനിയായ പാലക്കാട് സ്വദേശിനിക്കാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഓടിരക്ഷപെട്ട യുവാവിനായി പൊലീസ് തെരച്ചിൽ തുടങ്ങി.
ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പ്രണയനൈരാശ്യമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.