< Back
Kerala
കോവിഡ് പരിശോധനാ ഫലം കാണിക്കാത്തതിന് യുവാവിന് പൊലീസിന്റെ മർദനം
Kerala

കോവിഡ് പരിശോധനാ ഫലം കാണിക്കാത്തതിന് യുവാവിന് പൊലീസിന്റെ മർദനം

Web Desk
|
21 Jun 2021 1:32 PM IST

മുത്തങ്ങ ചെക്പോസ്റ്റിൽ യുവാവിന് പൊലീസിന്റെ കയ്യേറ്റം. ബംഗളൂരുവിൽ നിന്ന് എത്തിയ മലപ്പുറം ഐക്കരപ്പടി സ്വദേശിയായ യുവാവിന് നേരെയായിരുന്നു പൊലീസ് കയ്യേറ്റം.

മുത്തങ്ങ ചെക്പോസ്റ്റിൽ യുവാവിന് പൊലീസിന്റെ കയ്യേറ്റം.ബംഗളൂരുവിൽ നിന്ന് എത്തിയ മലപ്പുറം ഐക്കരപ്പടി സ്വദേശിയായ യുവാവിന് നേരെയായിരുന്നു പൊലീസ് കയ്യേറ്റം. കയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു പൊലീസിന്റെ അതിക്രമം. ആർ.ടി.പി.സി.ആർ പരിശോധനാ ഫലം കാണിച്ചില്ലെന്ന് പറഞ്ഞായിരുന്നു കയ്യേറ്റമെന്ന് യുവാവ് പറഞ്ഞു.

More to Watch:


Similar Posts