< Back
Kerala

Kerala
തൃശൂരിൽ മർദനമേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ
|4 Dec 2025 10:34 PM IST
നെടുപുഴ സ്വദേശി ഗണേഷാണ് സന്തോഷിനെ മർദിച്ചത്.
തൃശൂർ: തൃശൂർ നെടുപുഴയിൽ മർദനമേറ്റ കർഷകൻ മരിച്ചു. മധുക്കര സ്വദേശി സന്തോഷാണ് മരിച്ചത്. നെടുപുഴ പള്ളിക്ക് സമീപം ഈ മാസം രണ്ടിനായിരുന്നു സംഭവം. നെടുപുഴ സ്വദേശി ഗണേഷാണ് സന്തോഷിനെ മർദിച്ചത്.
കോൾപാടത്ത് കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രകോപിതനായ ഗണേഷ് സന്തോഷിനെ കമ്പിയെടുത്ത് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കേസിൽ അറസ്റ്റിലായ ഗണേഷ് നിലവിൽ റിമാൻഡിൽ ആണ്. ബിജെപി സ്ഥാനാർഥി സദാനന്ദൻ വാഴപ്പുള്ളിയുടെ അനുജനാണ് മരിച്ച സന്തോഷ്.