< Back
Kerala
ഒറ്റപ്പാലത്ത് പ്രഭാത നടത്തത്തിനിടെ തെരുവ് നായയുടെ കടിയേറ്റയാളുടെ നില ഗുരുതരം
Kerala

ഒറ്റപ്പാലത്ത് പ്രഭാത നടത്തത്തിനിടെ തെരുവ് നായയുടെ കടിയേറ്റയാളുടെ നില ഗുരുതരം

Web Desk
|
23 May 2025 11:42 AM IST

റഷീദിന് കഴുത്തിലും നെഞ്ചിലും രണ്ട് കൈകളിലും കാലിലും കടിയേറ്റിട്ടുണ്ട്

പാലക്കാട്: പ്രഭാത നടത്തത്തിനിടെ ഒറ്റപ്പാലം മായന്നൂരിൽ തെരുവ് നായയുടെ കടിയേറ്റ അബ്ദുൽ റഷീദിന്റെ നില ഗുരുതരം.റഷീദിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. റഷീദിന് കഴുത്തിലും നെഞ്ചിലും രണ്ട് കൈകളിലും കാലിലും കടിയേറ്റിട്ടുണ്ട്.

ആറ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. മായന്നൂർ പാലത്തിനു മുകളിൽ നടക്കാൻ ഇറങ്ങിയവരെയാണു നായ കടിച്ചത്. രണ്ടുപേര്‍ക്കാണ് ഗുരുതരമായി കടിയേറ്റത്. ഇവരെ ആദ്യം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Similar Posts