< Back
Kerala

Kerala
തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല
|13 July 2024 12:08 PM IST
ഒഴുക്കിൽപ്പെട്ടതാവാം എന്നതാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല. മാരായിമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഒഴുക്കിൽ പെട്ടെന്നാണ് സംശയം. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയിൽവേയാണ് ഇവരെ ജോലി ഏൽപ്പിച്ചത്. ഇന്ന് രാവിലെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കിൽപ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.