< Back
Kerala

Kerala
മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി
|16 May 2024 3:46 PM IST
പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്
പാലക്കാട്: പാലക്കാട് മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയില്‍ വീണ്ടും ആത്മഹത്യയെന്ന് പരാതി. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ മൈക്രോ ഫിനാന്‍സ് ലോണ്‍ എടുത്തിരുന്നു. എന്നാല്‍ തുക തിരിച്ചടയ്ക്കുന്നില്ലെന്നാരോപിച്ച് ഏജന്റുകള്‍ നിരന്തരം ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിവദാസന്‍ ജീവനൊടുക്കിയത്.