< Back
Kerala

Kerala
കടബാധ്യത; ജനന- മരണ തീയതികള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
|11 Aug 2021 7:48 AM IST
ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കടബാധ്യതയെ തുടർന്ന് ഇടുക്കിയിൽ യുവാവ് ആത്മഹത്യ ചെയ്തു. ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജനനദിവസവും മരണദിവസവും ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്.
കരിമണ്ണൂരിൽ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ദീപു. കോവിഡ് കാലത്ത് വലിയ കടക്കെണിയിലായതായാണ് ബന്ധുക്കളും പൊലീസും നല്‍കുന്ന വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.