< Back
Kerala
കാട്ടുപന്നിയിറച്ചി വിൽപ്പന നടത്തിയതിന് വനംവകുപ്പ്  അറസ്റ്റ് ചെയ്ത് വിട്ടയച്ചയാൾ ജീവനൊടുക്കി
Kerala

കാട്ടുപന്നിയിറച്ചി വിൽപ്പന നടത്തിയതിന് വനംവകുപ്പ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാൾ ജീവനൊടുക്കി

Web Desk
|
19 Sept 2025 11:54 AM IST

വടക്കാഞ്ചേരി സ്വദേശി മിഥുനാണ് മരിച്ചത്

വടക്കാഞ്ചേരി: കാട്ടുപന്നിയുടെ മാംസം വില്പന നടത്തി എന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ . വടക്കാഞ്ചേരി കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനെയാണ് (30) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

പ്രദേശത്ത് വനം വകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മാത്രമേ മൃതദേഹം ഇറക്കാൻ അനുവദിക്കൂ എന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

Similar Posts