< Back
Kerala

Kerala
ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു
|17 May 2024 3:44 PM IST
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോള്‍ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു. കര്‍ണാടകയില്‍ നിന്ന് വന്ന 40 അംഗ സംഘത്തില്‍ പെട്ടയാളാണ് ബാലകൃഷ്ണ. രാത്രി 12 മണിയോടെയായിരുന്നു അപകടം.