< Back
Kerala
scooter rider died due to entangled rope tied  as part of the Prime Ministers visit
Kerala

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Web Desk
|
15 April 2024 8:22 AM IST

വടുതല സ്വദേശി മനോജ് ആണ് മരിച്ചത്

എറാണാംകുളം: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തില്‍ എത്തുന്നത്. തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയില്‍ മോദി പങ്കെടുക്കും. കുന്നംകുളത്ത് രാവിലെ 11 മണിക്കാണ് ആദ്യ പൊതുയോഗം. തൃശൂര്‍, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി മോദി വോട്ട് തേടും.ഇതിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മൈതാനത്താണ് പ്രസംഗിക്കുക. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മോദി കൊച്ചിയിലെത്തിയത്.

Similar Posts