< Back
Kerala

Kerala
ജലഅതോറിറ്റി പൈപ്പിടാന്‍ എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
|16 May 2024 3:34 PM IST
മൂന്ന് മാസമായി കുഴി മൂടാന്‍ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു
പാലക്കാട്: പാലക്കാട് പറക്കുന്നത്ത് ജലഅതോറിറ്റി പൈപ്പിടാന്‍ എടുത്ത കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വടക്കന്തറ സ്വദേശി സുധാകരനാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ചികിത്സയില്‍ കഴിയവെയാണ് മരണം. മൂന്ന് മാസമായി കുഴി മൂടാന്‍ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ നാട്ടുക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.