< Back
Kerala
man died in a accident in Muvatupuzha
Kerala

മൂവാറ്റുപുഴയില്‍ വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

Web Desk
|
16 May 2024 4:03 PM IST

വീടിന് സമീപം പാര്‍ക്ക് ചെയ്ത ട്രാവലര്‍ നീങ്ങുന്നത് കണ്ട് പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്

കൊച്ചി: മൂവാറ്റുപുഴ വാളകത്ത് വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാല്‍ സ്വദേശി നന്ദുവാണ് മരിച്ചത്. വീടിന് സമീപം പാര്‍ക്ക് ചെയ്ത ട്രാവലര്‍ നീങ്ങുന്നത് കണ്ട് പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വീടിനും ട്രാവലര്‍ പാര്‍ക്ക് ചെയ്തതിനുമിടയിലുള്ള തോടിലേക്ക് യുവാവ് വീഴുകയും വാഹനം അവിടേക്ക് ഇടിച്ച് വരികയുമായിരുന്നു. വാഹനത്തിനടിയില്‍പ്പെട്ട യുവാവിനെ ആളുകള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് ജെസിബി എത്തി വാഹനം നീക്കിയതിന് ശേഷമാണ് യുവാവിനെ പുറത്തെടുത്തത്. തുടര്‍ന്ന് മൂവാറ്റുപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar Posts