< Back
Kerala

Kerala
വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റു: യുവാവിന് ദാരുണാന്ത്യം
|6 Nov 2022 6:49 PM IST
നിയമവിരുദ്ധമായാണ് മീൻപിടുത്തം എന്നത് കൊണ്ടുതന്നെ സുഹൃത്തുക്കളെ ഉൾപ്പടെ പൊലീസ് ചോദ്യം ചെയ്യും
പാലക്കാട്: വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് എരുത്തേമ്പതി ഐ.എസ്. ഡി ഫാമിന് സമീപം പുഴയിലെ ചെക്ക് ഡാമിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനെയാണ് അപകടമുണ്ടായത്.
സമീപത്തെ പോസ്റ്റിൽ നിന്ന് ചെക്ക് ഡാമിലേക്ക് നേരിട്ട് വൈദ്യുതി നൽകിയായിരുന്നു യുവാക്കൾ മീൻപിടിച്ചിരുന്നത്. നിയമവിരുദ്ധമായാണ് മീൻപിടുത്തം എന്നത് കൊണ്ടുതന്നെ സുഹൃത്തുക്കളെ ഉൾപ്പടെ പൊലീസ് ചോദ്യം ചെയ്യും.