< Back
Kerala

Kerala
കാസർകോട് നഗരമധ്യത്തിലെ ട്രാൻസ്‌ഫോമറിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു
|18 May 2024 5:59 PM IST
നയാ ബസാറിലെ തട്ടുകട ജീവനക്കാരനായ ഉദയനാണ് മരിച്ചത്
കാസർകോട്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാൻസ്‌ഫോമറിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. നയാ ബസാറിലെ തട്ടുകട ജീവനക്കാരനായ 45 വയസുള്ള ഉദയനാണ് മരിച്ചത്. ട്രാൻസ്‌ഫോമറിന്റെ മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ആളുകൾ നോക്കി നിൽക്കവേയാണ് ഇയാൾ ട്രാൻസ്‌ഫോമറിൽ കയറിയത്. പ്രദേശത്തെ ആളുകൾ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം സ്വദേശിയായ ഉദയൻ വർഷങ്ങളായി കാഞ്ഞങ്ങാട് താമസിച്ച് തട്ടുകടയിൽ ജോലി ചെയ്ത് വരുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.