< Back
Kerala

Kerala
വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് 50 കാരൻ മരിച്ചു
|3 Jan 2024 11:38 AM IST
വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം
പാലാ: വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ 50 കാരൻ ഷോക്കേറ്റ് മരിച്ചു. പാലാ പയപ്പാര്‍ സ്വദേശി തകരപ്പറമ്പില്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം.
ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാനെത്തിയതായിരുന്നു സുനില്‍കുമാര്‍. ഷോക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.