< Back
Kerala

Kerala
കൊല്ലത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടയിൽ യുവാവ് ശ്വാസം മുട്ടി മരിച്ചു
|1 May 2024 4:04 PM IST
മുല്ലശ്ശേരി സ്വദേശി അൽത്താഫ് ആണ് മരിച്ചത്
കൊല്ലം: മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. മുല്ലശ്ശേരി സ്വദേശി അൽത്താഫ് ( 25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വീടിനോട് ചേർന്നുള്ള 60 അടി താഴ്ചയുള്ള കിണറിൽ ആട്ടിൻ കുട്ടി വീണത്. അതിനെ രക്ഷിക്കാനിറങ്ങി ആടിനെ കയറിൽ കെട്ടി പുറത്തേക്ക് കയറ്റുന്ന സമയത്താണ് അപകടം നടന്നത്.
വീട്ടുകാരുടെ നിലവിളി കെട്ട് നാട്ടുകാർ ഓടി കൂടുകയും ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മരിച്ച അൽത്താഫ്.