< Back
Kerala

Kerala
സുഹൃത്തിനെ കാണാനെത്തിയപ്പോള്‍ ആശുപത്രി കാന്‍റീനില്‍ വച്ച് യുവാവ് ഷോക്കേറ്റു മരിച്ചു
|6 Sept 2024 7:23 AM IST
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം
കോഴിക്കോട്: ആശുപത്രിയിലെ കാന്‍റീനിൽ വെച്ച് യുവാവ് ഷോക്കേറ്റു മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റി സെന്‍റ് ജോസഫ് ആശുപത്രിയിലെ കാന്‍റീനിലാണ് അപകടം. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് ഹോസ്പിറ്റലിൽ എത്തിയത്. മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്.