< Back
Kerala

Kerala
ബക്കറ്റിന്റെ അടപ്പെടുക്കാൻ കിണറ്റിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം
|4 April 2024 11:33 PM IST
60 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ അൻസാർ ഓക്‌സിജന്റെ അഭാവം മൂലം ബോധരഹിതനാവുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂർകോണത്ത് ബക്കറ്റിന്റെ അടപ്പ് എടുക്കാൻ കിണറ്റിലിറങ്ങിയ യുവാവിന് ദാരുണാന്ത്യം. പള്ളിയാംപറമ്പ് സ്വദേശി അൻസറാണ് മരിച്ചത്. വൈകീട്ട് നാലോടെയാണ് സംഭവം. 60 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ അൻസാർ ഓക്‌സിജന്റെ അഭാവം മൂലം ബോധരഹിതനാവുകയായിരുന്നു. അഗ്നിശമന സേന അൻസാറിനെ പുറത്തെത്തിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അൻസാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രവാസിയായ അൻസാർ ഒന്നരമാസം മുമ്പാണ് നാട്ടിലെത്തിയത്.