< Back
Kerala

representative image
Kerala
കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു
|4 March 2025 7:38 AM IST
കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പനാണ് മരിച്ചത്
കോതമംഗലം: എറണാകുളം കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞു വീണ് മരിച്ചു.കോട്ടപ്പടി കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പൻ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.വീടിന്‍റെ സമീപത്ത് കണ്ട കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പന്‍റെ നേരെ തിരിഞ്ഞു. ഇത് കണ്ട കുഞ്ഞപ്പന്‍ വീടിനുള്ളിലേക്ക് ഓടിക്കയറി. ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.