< Back
Kerala
Man Dies after Lorry Hit during Rescuing attempt Cat in Road Thrissur
Kerala

തൃശൂരിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവെ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Web Desk
|
9 April 2025 8:30 AM IST

ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ റോഡിൽ കിടന്ന പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

തൃശൂർ: തൃശൂർ മണ്ണുത്തിയിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവ് ലോറിയിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സ്വദേശി സിജോ (42) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം. സിജോ ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ റോഡിലൊരു പൂച്ച കിടക്കുന്നത് കാണുകയും അതിനെ രക്ഷിക്കാൻ റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു.

ഈ സമയം എതിർദിശയിൽനിന്നു വന്ന ലോറി യുവാവിനെ ഇടിക്കുകയും തുടർന്ന് മറുവശത്തുകൂടി വന്ന കാറിനു മുന്നിലേക്ക് വീഴുകയും ചെയ്തു. യുവാവിനെ ഇടിച്ച് കാറും മുന്നോട്ടുനീങ്ങി. അപകടം കണ്ട നാട്ടുകാർ ഉടൻ തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയെ രക്ഷിക്കാനായില്ല.

യുവാവിനെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts