< Back
Kerala

Kerala
മാനന്തവാടിയിൽ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു; പൊള്ളലേറ്റ ഭാര്യ ചികിത്സയില്‍
|6 Feb 2026 7:05 AM IST
കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ നാട്ടുകാരാണ് രക്ഷിച്ചത്
മാനന്തവാടി: വയനാട് മാനന്തവാടി എരുമതെരുവിൽ കാറിന് തീ പിടിച്ചു ഒരാൾ മരിച്ചു. കണ്ണൂർ തലശേരി സ്വദേശി സജീർ ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യ നജ്മുനിസ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. കുടുംബം വാഹനത്തിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തുകയായിരുന്നുവെന്ന് സൂചന.
തീ പടരുന്നത് കണ്ടപ്പോൾ ഓടിവരികയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വാഹനത്തിൽ മൂന്ന് കുട്ടികളുണ്ടായിരുന്നു.അതിൽ രണ്ടുപേർ ചെറിയ മക്കളായിരുന്നു. അവരെ രക്ഷിക്കാൻ സാധിച്ചെന്നും മാതാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നു.