< Back
Kerala
കൊല്ലം ചവറയിൽ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു
Kerala

കൊല്ലം ചവറയിൽ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു

Web Desk
|
23 Sept 2025 11:23 AM IST

ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്.

കൊല്ലം: കൊല്ലം ചവറയിൽ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ആണ് അപകടം നടന്നതായി കണ്ടെത്തിയത്. ചവറ പാലത്തിന് സമീപത്തെ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

ഒരു മാസത്തെ ഇടവേളയിൽ മൂന്ന് പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം കൊല്ലം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാരിക്കേഡിൽ തലയിടിച്ചു കിടക്കുന്ന യുവാവിനെ ആദ്യം കണ്ടെത്തിയത് മാധ്യമം ദിനപത്രം ഫീൽഡ് സ്റ്റാഫ്.

പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപ് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് ചവറ പൊലീസ് കേസെടുത്തു. ഉറങ്ങി പോയതോ, നിയന്ത്രണം നഷ്ടപ്പെട്ടതോ ആകാം അപകട കാരണമെന്നാണ് നിഗമനം. നിർമാണം നടക്കുന്ന ഇവിടെ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലെന്ന പരാതിയുമുണ്ട്.

Similar Posts