< Back
Kerala
തൃശൂരിൽ ഇഡ്ഡലി കഴിച്ച ഗൃഹനാഥൻ മരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
Kerala

തൃശൂരിൽ ഇഡ്ഡലി കഴിച്ച ഗൃഹനാഥൻ മരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

Web Desk
|
2 April 2023 3:13 PM IST

രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്

തൃശൂർ: അവണൂരിൽ വീട്ടിൽ നിന്ന് ഇഡ്ഡലി കഴിച്ച ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് സംശയം. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവർ അവശനിലയിലാണ്. നാലു പേർക്കും സമാനമായ ലക്ഷണങ്ങളുണ്ട്. തൊഴിലാളികളിൽ ഒരാളുടെ നില ഗുരുതരമാണ്.എല്ലാവരും ചേർന്ന് വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. പിന്നാലെ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇഡ്ഡലി കഴിച്ച മറ്റ് നാലുപേരും ചികിത്സയിലാണ്. ഇവരെല്ലാം അബോധാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശീന്ദ്രന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമെ എന്താണ് സംഭവിച്ചതെന്ന് അറിയാനാവൂ എന്ന് പൊലീസ് പറയുന്നു.


Similar Posts