< Back
Kerala
Muhammad Nisar

മുഹമ്മദ് നിസാര്‍

Kerala

പെരുന്നാള്‍ കോടി ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Web Desk
|
29 Jun 2023 12:37 PM IST

കൈപ്പുറം സ്വദേശി മുഹമ്മദ് നിസാറാണ് മരിച്ചത്

മലപ്പുറം: മലപ്പുറം കൈപ്പുറത്ത് ഷോക്കേറ്റ് യുവാവ് മരിച്ചു . കൈപ്പുറം സ്വദേശി മുഹമ്മദ് നിസാറാണ്(33) മരിച്ചത്. ഇസ്തിരിപ്പെട്ടിയിൽ നിന്നാണ് ഷോക്കേറ്റത്.ഇന്ന് രാവിലെയാണ് സംഭവം. പെരുന്നാളിന് നമസ്കരിക്കാനായി പുതുവസ്ത്രം ഇസ്തിരിയിടുമ്പോഴാണ് നിസാറിന് ഷോക്കേറ്റത്. നിസാര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഖബറടക്കും.




Similar Posts