< Back
Kerala
vishnu_man fell into well in Kollam
Kerala

ഫോണ്‍ വിളിച്ച് കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ ആളും കിണറ്റില്‍ അകപ്പെട്ടു

Web Desk
|
15 April 2024 10:02 AM IST

ഫയര്‍ ഫോഴ്‌സ് എത്തി രണ്ടുപേരെയും രക്ഷപ്പെടുത്തി. പരിക്ക് പറ്റിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ കിണറില്‍ വീണയാളെ രക്ഷപെടുത്താന്‍ ഇറങ്ങിയ യുവാവും കിണറില്‍ അകപ്പെട്ടു. ഫയര്‍ ഫോഴ്‌സ് എത്തി രണ്ടുപേരെയും രക്ഷപ്പെടുത്തി. പരിക്ക് പറ്റിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടക്കല്‍ വട്ടപച്ച സ്വദേശി വിഷ്ണുവും സുഹൃത്ത് സുമേഷും ആണ് കിണറ്റില്‍ അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി11 മണിയോടെ പഞ്ചായത്ത് കിണറിന്റെ വക്കില്‍ ഇരുന്ന് വിഷ്ണു ഫോണ്‍ ചെയ്യുക ആയിരുന്നു. ഇതിനിടെ വിഷ്ണു 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. ഇതുകണ്ട സുമേഷ് വിഷ്ണുവിനെ രക്ഷിക്കാന്‍ കയര്‍ കെട്ടികിണറ്റിനുള്ളിലേക്ക് ഇറങ്ങിയെങ്കിലും കിണറില്‍ അകപ്പെട്ടുകയായിരുന്നു.

നാട്ടുകാര്‍ കടക്കല്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരെയും രക്ഷപെടുത്തി കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ ഇടതു കാലിനു പൊട്ടലുണ്ട്. സുമേഷിനു ദേഹത്ത് മുറിവേല്‍ക്കുകയും ചെയ്തു.

Similar Posts