< Back
Kerala

Kerala
നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു
|4 March 2024 7:27 AM IST
ഡ്രൈവർ ചായകുടിക്കാൻ വണ്ടി നിർത്തിയ സമയത്ത് ആന ലോറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു
പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേക്കാൻ പോയ ആൾക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും ഒരു ആടിനെയും ആന ചവിട്ടിക്കൊന്നു. ആനയുടെ ആക്രമണത്തിൽ വീടുകൾക്കും കടകൾക്കും കേടുപാട് സംഭവിച്ചു.
നേർച്ചയ്ക്ക് കൊണ്ടുവന്ന ആന തിരികെ പോകുമ്പോൾ ലോറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലോറി ഡ്രൈവർ ചായകുടിക്കാൻ വണ്ടി നിർത്തിയ സമയത്തായിരുന്നു സംഭവം. തിരുനെല്ലായ് വടക്കുമുറിക്ക് സമീപത്ത് വെച്ചാണ് ലോറിയിൽനിന്ന് ആനയിറങ്ങിയോടിയത്. പ്രദേശത്തെ വീടിന് പുറകിൽ നിൽക്കുന്ന ആനയെ ഏകദേശം തളച്ചു കഴിഞ്ഞതായാണ് വിവരം.
ഏറെനേരം കഴിഞ്ഞാണ് ലോറിയിൽനിന്ന് പോയ ആനയെ പാപ്പാന്മാർ കണ്ടെത്തിയത്. നാട്ടുകാർ കണ്ടെത്തി അറിയിച്ച ശേഷമായിരുന്നിത്. ആന പോയ സമയത്ത് പാപ്പാന്മാർ ഉറങ്ങുകയായിരുന്നുവെന്നും വിവരമുണ്ട്.