< Back
Kerala

Kerala
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
|31 May 2025 8:42 AM IST
ചീരക്കടവ് സ്വദേശി മല്ലനാണ് മരിച്ചത്
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്.
ചീരക്കടവിലെ വനമേഖലയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ആക്രമണത്തിൽ മല്ലന്റെ വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു.
മല്ലനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.