< Back
Kerala

Kerala
പെരുമ്പാവൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
|23 Sept 2024 11:38 PM IST
പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: പെരുമ്പാവൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷംസുദ്ദീൻ ആണ് മരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെ പെരുമ്പാവൂർ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിലായിരുന്നു ആക്രമണം. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിയേറ്റ ഷംസുദ്ദീനെ ഉടൻ കളമശേരി മെഡി.കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.